Saturday, 2 August 2008

11. VELLILATHALI SOME DETAILS




പണ്ട് ഈ ചെടിയുടെ ഇല താളിയായി ഉപയോഗൊച്ചിരുന്നു.
ഒരു കടംകഥ ഇവിടെ പറയുന്നു.
“അമ്മ കറുത്തത് , മോളു വെളുത്തത് , മോളുടെ മോളൊരു സിന്ദരി”
എന്താ ?
വെള്ളിലത്താളി.
ഇതിന്റെ അര്‍ത്ഥം ഇതാണ് .
കറുത്ത അമ്മ എന്നാല്‍ ഇതിന്റെ പച്ച ഇല .
വെളുത്ത മോള്‍ എന്നാല്‍ ഇതിന്റെ പൂവിന്റെ ഭാഗമായി പുറത്ത് കാണപ്പെടുന്ന ഇതിന്റെ വെളുത്ത ഇല .
സുന്ദരിയായ മോളെന്നാല്‍ വെളുത്ത ഇലയുടെ നടുവിലുണ്ടാവുന്ന ചുവന്ന പൂവ് .
ഇതിന്റെ പച്ചില വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്ത ശേഷം പിഴിഞ്ഞ് നീരെടുത്താണ് ഇത് തലയില്‍ തേക്കുന്നത് .
ഇതിന്റെ നീര് ശിരസ്സിന് വളരേ അധികം കുളിര്‍മ്മ നല്‍കുന്നു .
അതു മാത്രമല്ല , ഇതിന്റെ നീര് മുടിയുടെ വളര്‍ച്ചക്കും വളരേ അധികം നല്ലതാണ് .
മുടി കൊഴിയുന്നുണ്ടെങ്കിലും താരന്‍ ഉണ്ടെങ്കില്‍ ഇതു തേച്ചാല്‍ അതെല്ലാം മാറും .
( നാട്ടറിവ് )

1 comment:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മുമ്പൊരിക്കല്‍ ഇവനെ(ളെ) ഞാന്‍
ഇവിടെ കൊടുത്തിരുന്നു.

ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വിവരങ്ങള്‍ക്ക്‌ നന്ദി