Showing posts with label 46..ശ്രീ വില്വാദ്രിനാഥക്ഷേത്രം തിരുവില്ല്വാമല. Show all posts
Showing posts with label 46..ശ്രീ വില്വാദ്രിനാഥക്ഷേത്രം തിരുവില്ല്വാമല. Show all posts

Thursday, 25 April 2013

46..ശ്രീ വില്വാദ്രിനാഥക്ഷേത്രം തിരുവില്ല്വാമല




തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാ‍ണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .ഭാരതപ്പുഴയുടെ അരികെ കിഴക്കു പടിഞ്ഞാറായി നീണ്ടുകിടക്കുന്ന ഭൂതമല , വില്വമല , മുരിക്കുന്ന് എന്നീ പാറക്കെട്ടുകളെയാണ് വില്വാമലയായി അറിഞ്ഞുവരുന്നത് . ഇതില്‍ ഭൂതമലയുടേയും വില്വാമലയുടേയും അതിരിലാണ് പുനര്‍ജനി സ്ഥിതിചെയ്യുന്നത് . ക്ഷേത്രത്തിന്റെ തെക്കും വടക്കും പടിഞ്ഞാറും ഉയരത്തിലുള്ള കരിങ്കല്‍ പടവുകളുണ്ട് . ഇത്തരത്തില്‍ വിശാലമായ കരിങ്കല്‍ പടവുകള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് .കിഴക്കുഭാഗത്ത് പാറക്കെട്ടും ആലും സ്ഥിതിചെയ്യുന്നു. പ്രസ്തുത വഴിയേ പുനര്‍ജനി ഗുഹയിലേക്ക് പോകാവുന്നതാണ് .രണ്ട് കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്   . മുമ്പു ചെയ്തിട്ടുള്ള ആരോ മാര്‍ക്ക് ഇപ്പോഴും കാണാം . പക്ഷെ , പാറ മുകളിലൂടെയുള്ള പുനര്‍ജ്ജനി ഗുഹയിലേക്കുള്ള യാത്ര അത്രകണ്ട് ആശാവഹമല്ല.
ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഹനുമാന്റെ ക്ഷേത്രമുണ്ട് . .
ക്ഷേത്രത്തിനകത്തെ പ്രധാന വിഗ്രഹങ്ങള്‍ ഹനുമാന്‍ , ലക്ഷ്മണന്‍ , ഗണപതി , ശ്രീരാമന്‍ എന്നിവയാണ് . ഏത് വഴിയെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാലും ആദ്യം ശ്രീ ഹനുമാന്‍ ക്ഷേത്രത്തെ പ്രദക്ഷിണംവെച്ച് തുടര്‍ന്ന് ലക്ഷ്മണസ്വാമിയെ വന്ദിച്ച് ശേഷം ഗണപതിക്ഷേത്ര ദര്‍ശനം കഴിഞ്ഞ ശേഷം മാത്രമാണ് ശ്രീരാമ വിഗ്രഹത്തെ വന്ദിക്കേണ്ടത് .



ക്ഷേത്രത്തിനു മുന്നിലെ ആല്‍ത്തറ 



ക്ഷേത്രം ഒരു വശത്തുനിന്ന് നോക്കുമ്പോള്‍ 


ഇവയും ക്ഷേത്രത്തിലേക്കു തന്നെ 

ക്ഷേത്രത്തിനു പുറത്തെ മറ്റൊരു ചെറിയ ക്ഷേത്രം 


പാറക്കെട്ടുകള്‍  ഇതിന്മേലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് 



പുനര്‍ജനി ഗുഹയിലേക്ക് ഈ പാറപ്പുറത്തുകൂടെ പോകാം 

പുനര്‍ജനി ഗുഹയിലേക്ക് ഇവിടെ ആരോ മാര്‍ക്ക് ഇട്ടിട്ടുണ്ട് 


കിഴക്കുഭാഗത്തെ ആല്‍ത്തറ 

അങ്ങകലെ കാണുന്നത്  നെഹറു കോളേജ്  ആണ് . 



ക്ഷേത്രത്തിന്റെ കിഴക്കുഭാഗം


കിഴക്കുഭാഗത്തെ ആല്‍ത്തറ 



ഈ സന്യാസി ഇവിടെ 25 വര്‍ഷമായി ഉണ്ട് 



പഴക്കം ചെന്ന ഭാഗം 



തൊട്ടടുത്തുള്ള വിവാഹമണ്ഡപം 






ക്ഷേത്രക്കുളവും പൂത്തുലഞ്ഞുനില്‍ക്കുന്ന വാകമരവും 




പുനര്‍ജനി ഗുഹയിലേക്കുള്ള ആരോമാര്‍ക്ക് 





പുനര്‍ജനി ഗുഹയിലേക്ക് ഇതിലൂടെ പോകാന്‍ എളുപ്പമാണ്‍ ; അര കിലോമീറ്റര്‍ 



ഗുഹയിലേക്കുള്ള വഴി