Showing posts with label 22.PET SHOW AT SNEHATHEERAM. Show all posts
Showing posts with label 22.PET SHOW AT SNEHATHEERAM. Show all posts

Tuesday, 16 September 2008

22.PET SHOW AT SNEHATHEERAM

തളിക്കുളം സ്നേഹതീരം പെറ്റ് ഷോ ഞായറാഴ്ച സമാപിച്ചു.ദക്ഷിണേന്ത്യന്‍ പെറ്റ് ഷോയിലെ ക്വീന്‍ ആയത് കാണികളുടെ മനം കവര്‍ന്ന കൊച്ചു ഷിവാവ .
പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ ഈ ഈ ശ്വാന ഇനമായിരുന്നു ആകര്‍ഷണീയമായത് . നല്ല സ്റ്റാളിനുള്ള പ്ലാറ്റിനം അവാര്‍ഡ് തമിഴ്‌നാട് സ്വദേശിയായ രവി പോള്ളാച്ചി നേടി. ഗോള്‍ഡന്‍ അവാര്‍ഡ് എറണാകുളത്തെ അരുണ്‍ ഏന്‍ഡ് ആന്റണി ഷൈന്‍ നേടി. സില്‍‌വര്‍ അവാര്‍ഡ് മധു ഏന്‍ഡ് ലക്ഷ്മിയും നേടി. സമാപന സമ്മേളനം ബാബു എം പാലിശ്ശേരി എമെല്‍.എ ഉദ്‌ഘാടനം ചെയ്തു.ടി.എന്‍ പ്രതാപന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും വിതരണം ചെയ്തു.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.എം .എ. ബാഹുലേയന്‍ , പഞ്ചായത്ത് പ്രസിഡണ്ട് എ,.കെ.ബീബു, സി.എ. റഷീദ് , സി.എം.നൌഷാദ് ,ജോസ് വള്ളൂര്‍ ,ഡോ:പിഡി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
അടിക്കുറിപ്പ് മത്സരത്തില്‍ 476 പേര്‍ പങ്കെടുത്തു. ഡി.വൈ.എസ്.പി ശശികുമാറിന്റെ “ ഹരിശ്രീ എഴുതും കിളിമകല്‍ “ എന്ന അടിക്കുറിപ്പിന് ഒന്നാം സമ്മാനം ലഭിച്ചു.
പ്രദര്‍ശനം കാണാന്‍ രണ്ടുദിവസങ്ങളിലായി ആയിരങ്ങളാണ് സ്നേഹതീരം പാര്‍ക്കില്‍ എത്തിയത് . .മൊത്തം 1,44,650 രൂപ കിട്ടിയതായി സംഘാടകര്‍ അറിയിച്ചു. ടിക്കറ്റ് ചാര്‍ജ്ജ് പത്തുരൂപയായിരുന്നു.