Showing posts with label 3.പെരിങ്ങോട്ടുകരയിലെ ഖാദിസെന്റര്‍ 50 വര്‍ഷം പിന്നിടുന്നു.. Show all posts
Showing posts with label 3.പെരിങ്ങോട്ടുകരയിലെ ഖാദിസെന്റര്‍ 50 വര്‍ഷം പിന്നിടുന്നു.. Show all posts

Saturday, 1 September 2007

3.പെരിങ്ങോട്ടുകരയിലെ ഖാദിസെന്റര്‍ 50 വര്‍ഷം പിന്നിടുന്നു.

സ്വാതന്ത്ര്യ സമരസേനാനി വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റേയും താന്ന്യം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പുരുഷോത്തമ പ്പണിക്കരുടേയും ശ്രമഫലമായാണ് പെരിങ്ങോട്ടുകരയില്‍ ഖാദി സെന്റര്‍ തുടങ്ങിയത് .തുടക്കത്തില്‍ നൂറോളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ 46 വനിതകള്‍ മാത്രമാണ് ഉള്ളത് .
അവണിശ്ശേരിയില്‍നിനുകൊണ്ടുവരുന്ന നൂല്‍ പാവ് വിവിധ വര്‍ണ്ണങ്ങളിലാക്കി തറികളില്‍ കൈകൊണ്ട് നെയ്തെടുക്കുകയാണ് ഇവിടെ ചെയ്യുന്നത് .ഷര്‍ട്ടിനുള്ള തുണി ,സാരി , മുണ്ട് എന്നിവയാണ് ഇവിടെ നെയ്യുന്നത് .ഷര്‍ട്ടു തുണി ഒരു മീറ്റര്‍ നെയ്യുന്ന തൊഴിലാളിക്ക് 26.60 രൂപയും മുണ്ടിന് 23 രൂപയും സാരിക്ക് 22.87 രൂപയുമാണ് കൂലി.ഒരു തൊഴിലാളി ഇത്ര മീറ്റര്‍ നെയ്യണമെന്ന നിബന്ധനയില്ല.ശരാശരി ഒരു തൊഴിലാളി ദിവസം രണ്ടര മീറ്റര്‍ നെയ്യാറുണ്ട് . എന്നാല്‍ അഞ്ചും ആറും മീറ്റര്‍ നെയ്യുന്നവരുമുണ്ട് .ഇവിടെ നെയ്തെടുക്കുന്ന വസ്തുക്കള്‍ അവിണിശ്ശെരിയിലേക്ക് കൊണ്ടുപോയി അവിടെനിന്ന് കടകളിലേക്കും വീടുകളിലേക്കുംകൊടുക്കുകയാണ് പതിവ് . മുന്‍ കാലങ്ങളെ അപേക്ഷിച്ച് തൊഴിലാളികള്‍ക്ക് പി.എഫ് ,ബോണസ്സ് മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുമുണ്ട് .