Showing posts with label 8. HUNDRED YEARS OLD ATHANI. Show all posts
Showing posts with label 8. HUNDRED YEARS OLD ATHANI. Show all posts

Monday, 21 July 2008

8. HUNDRED YEARS OLD ATHANI



അത്താണിയെക്കുറിച്ച് പുതിയ തലമുറക്ക് അറിയുമോ ആവോ ?
ഒരു കാലത്ത് തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോയിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നു അത്താണി.
പ്രസ്തുത അത്താണിയില്‍ തലയിലെ ഭാരം ഇറക്കിവെച്ച് ഒന്നു വിശ്രമിക്കുമ്പോഴത്തെ ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
രണ്ടു കരിങ്കല്‍ കുത്തനെയും ഒരു എണ്ണം അവടെ മുകളില്‍ നെടുകെയുമാണ് വെച്ചിരിക്കുക .
തലയില്‍ നിന്ന് ഭാരമുള്ള ചുമട് യാത്രക്കാരന് തനിയെ അത്താണിയില്‍ ഇറക്കിവെക്കാം , അതുപോലെതന്നെ ഇറക്കിവെച്ച ചുമട് കയറ്റുകയും ചെയ്യാം എന്നതാണ് അത്താണിയുടെ പ്രത്യേകത . അധികം യാത്രക്കാരുള്ള നടവഴിയിലാണ് ഇത് സ്ഥാപിക്കുക.
പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിനടുത്തു സ്ഥാപിച്ചിട്ടുള്ള ഈ അത്താണി കൊല്ലവര്‍ഷം 1087 തുലാം 28 ന് ആണ് സ്ഥാപിച്ചിട്ടുള്ളത് എന്ന് അതില്‍ നിന്നു തന്നെ വ്യക്തമാകുന്നു.
( ഇന്ന് കൊല്ലവര്‍ഷം 1183 കര്‍ക്കടകം 6 ആണ് )
മാത്രമല്ല അന്ന് നിലനിന്നിരുന്ന മലയാളം അക്ഷരങ്ങളുടെ ഒരു നിജസ്ഥിതിയും ഈ ചിത്രത്തില്‍ നിന്ന് ലഭിക്കുന്നതാണ് .
ഇന്ന് അഞ്ജലി ഓള്‍ഡ് ലിപിയില്‍ എത്തിനില്‍ക്കുന്ന മലയാളം യൂണീക്കോഡിന്റെ 100 കൊല്ലം മുമ്പത്തെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ.
അത്താണിയെക്കുറിച്ച് കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ പ്രതികരിക്കാനപേക്ഷ .