Tuesday, 25 December 2007

5.പാമ്പിനെക്കൊന്നു യജമാനനെ രക്ഷിച്ച ടോമിക്കു ചികിത്സയില്‍ പുനര്‍ജന്മം

തളിപ്പറമ്പ് : പാമ്പുകടിയില്‍നിന്നും യജമാനനെ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചു രക്ഷിച്ച ടോമിയ്ക്ക് ഒരു രാത്രി നീണ്ട ചികിത്സയ്ക്കുശേഷം പുനര്‍ജന്മം.മയ്യില്‍ കണ്ടങ്കീലിയിലെ വിമുക്തഭടന്‍ പി.പി. കുഞ്ഞിക്കണ്ണന്റെ വീട്ടിലെ വളര്‍ത്തുനായായായ ടോമിയാണ് യജമാനന്റെ രക്ഷകനായത് .ഈ ശ്രമത്തിനിടയില്‍ ടോമിയ്ക്ക് അണലിയുടെ കടിയ്യേറ്റെങ്കിലും തീവ്രപരിചരണത്തിലും വീട്ടുകാരുടെ പ്രാര്‍ത്ഥനയിലും കരുത്താര്‍ജ്ജിച്ചു ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ് . ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ടോമിയ്ക്ക് രണ്ടര വയസ്സുണ്ട്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിക്കണ്ണന്റെ വീട്ടുമുറ്റത്ത് അരമീറ്ററോളം നീഅളമുള്ള അണലി പ്രത്യക്ഷപ്പെട്ടത് .മുറ്റത്തുണ്ടായിരുന്ന ടോമി പാമ്പിനെ വീട്ടുകാര്‍ക്കടുത്തേയ്ക്ക് പോകാന്‍ അനുവദിയ്ക്കാതെ ഏറെ നേരം തടഞ്ഞുവെച്ചു.വിഷപ്പാമ്പിനെ കണ്ട വീട്ടുകാരും പേടിച്ചു .പുറത്തുപോയിരുന്ന കുഞ്ഞിക്കണ്ണന്‍ അല്പം കഴിഞ്ഞാണു വീട്ടിലേയ്ക്കുവന്നത് .ഇദ്ദേഹം വരുന്ന വഴിയിലായിരുന്നു പാമ്പുകിടന്നിരുന്നത് .

താന്‍ തടഞ്ഞിട്ടതൈനാല്‍ പാമ്പ് യജമാനനെ കടിക്കുമെന്നായതിനാല്‍ അത്രയും നേരം പാമ്പിനെ തൊടാതിരുന്ന റ്റോമി ചാടിവീണു പാമ്പിന്റെ കഴുത്തിനു കടിച്ചു രണ്ടു കഷണമാക്കി.ഇതിനിടയില്‍ ടോമിയുടെ നാവിനു പാമ്പ് കടിച്ചിരുന്നു.അവശനാകുന്നതുകണ്ട ടോമിയെ ഊടന്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ : ജയമോഹന്റെ ഏഴാം മൈലിലുള്ള വീട്ടിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ ആന്റിവെനിം തുടര്‍ച്ചയായി നല്‍കി. രാവിലെ ഡോക്ടര്‍ക്കൊപ്പം കുഞ്ഞിക്കണ്ണനും ഉറക്കമൊഴിച്ചു.

നാലുഡോസ് ആന്റിവെനിം നല്‍കിയപ്പോള്‍ ടോമി കണ്ണൂകള്‍ തുറന്നു.വിഷബാധയേറ്റ് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ അതിനുള്ള മരുന്നുകളും നല്‍കുന്നുണ്ട് .

450 രൂപയിലധികം വിലയുള്ള ആന്റിവെനൈം രാത്രിതന്നെ സഹകരണ ആശുപത്രിയില്‍നിന്നുലഭിച്ചതാണ് ടോമിയ്ക്ക് രക്ഷയായതെന്ന് ഡോക്ടര്‍ ജയമോഹന്‍ പറഞ്ഞു.ടോമി ഇപ്പോള്‍ കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ പരിചരണത്തിലാണ്.

Wednesday, 12 December 2007

4.ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങളുടെ വേര്‍പാട് ................
ഒല്ലൂര്‍ ( മരത്താക്കര ) വിയ്യത്ത് ചേന്ദന്‍‌കുട്ടി ഭാര്യ പാര്‍വ്വതി (100 വയസ്സ് ) ഇന്ന് (11- 12 - 07 ) ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 4.15 ന് നിര്യാതയായി


വഴികളിലൂടെ അലഞ്ഞും നയിച്ചും തെളിച്ചും തെളിയ്ക്കപ്പെട്ടും................

Saturday, 1 September 2007

3.പെരിങ്ങോട്ടുകരയിലെ ഖാദിസെന്റര്‍ 50 വര്‍ഷം പിന്നിടുന്നു.

സ്വാതന്ത്ര്യ സമരസേനാനി വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റേയും താന്ന്യം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പുരുഷോത്തമ പ്പണിക്കരുടേയും ശ്രമഫലമായാണ് പെരിങ്ങോട്ടുകരയില്‍ ഖാദി സെന്റര്‍ തുടങ്ങിയത് .തുടക്കത്തില്‍ നൂറോളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ 46 വനിതകള്‍ മാത്രമാണ് ഉള്ളത് .
അവണിശ്ശേരിയില്‍നിനുകൊണ്ടുവരുന്ന നൂല്‍ പാവ് വിവിധ വര്‍ണ്ണങ്ങളിലാക്കി തറികളില്‍ കൈകൊണ്ട് നെയ്തെടുക്കുകയാണ് ഇവിടെ ചെയ്യുന്നത് .ഷര്‍ട്ടിനുള്ള തുണി ,സാരി , മുണ്ട് എന്നിവയാണ് ഇവിടെ നെയ്യുന്നത് .ഷര്‍ട്ടു തുണി ഒരു മീറ്റര്‍ നെയ്യുന്ന തൊഴിലാളിക്ക് 26.60 രൂപയും മുണ്ടിന് 23 രൂപയും സാരിക്ക് 22.87 രൂപയുമാണ് കൂലി.ഒരു തൊഴിലാളി ഇത്ര മീറ്റര്‍ നെയ്യണമെന്ന നിബന്ധനയില്ല.ശരാശരി ഒരു തൊഴിലാളി ദിവസം രണ്ടര മീറ്റര്‍ നെയ്യാറുണ്ട് . എന്നാല്‍ അഞ്ചും ആറും മീറ്റര്‍ നെയ്യുന്നവരുമുണ്ട് .ഇവിടെ നെയ്തെടുക്കുന്ന വസ്തുക്കള്‍ അവിണിശ്ശെരിയിലേക്ക് കൊണ്ടുപോയി അവിടെനിന്ന് കടകളിലേക്കും വീടുകളിലേക്കുംകൊടുക്കുകയാണ് പതിവ് . മുന്‍ കാലങ്ങളെ അപേക്ഷിച്ച് തൊഴിലാളികള്‍ക്ക് പി.എഫ് ,ബോണസ്സ് മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയുമുണ്ട് .

Wednesday, 8 August 2007

2.ക്ഷേത്രക്കുളത്തിലെ കരിമീന്‍കൂട്ടം ശ്രദ്ധേയമാകുന്നു.

പുത്തന്‍പീടിക ,വാളമുക്ക് കുട്ടംകുളങ്ങര അയ്യപ്പസ്വാമിക്ഷേത്രത്തിലെ കരിമീകൂട്ടം ആളുകളെ ആകര്‍ഷിയ്ക്കുന്നു.
നാട്ടുകാരുടെ പരിചരണത്തിലാണ് ഇവ വളരുന്നത് . വീടുകളില്‍നിന്ന് ചോറും കറിയുമായി രാവിലെ സമീപ
വാസികള്‍ കുളക്കടവിലെത്തുമ്പോള്‍ ആയിരക്കണക്കിനു കരിമീനുകള്‍ ചുറ്റുംകൂടും. ക്ഷേത്രക്കുളത്തിന് ഒരേക്കറോളം
വിസ്തൃതിയുണ്ട്. ഏഴുവര്‍ഷമായി ഇവയെ തീറ്റിപ്പോറ്റുന്നതും പരിചരിയ്ക്കുന്നതും നാട്ടുകാരാണ് .ക്ഷേത്രക്കുളമായതിനാല്‍
ഇവയെ പിടികൂടാന്‍ ആരും ധൈര്യപ്പെടുന്നില്ല.

Sunday, 5 August 2007

1.പെരിങ്ങോട്ടുകര സോമശേഖരോത്സവം ആശങ്കയില്‍ !

പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിലെ ഉത്സവം ഈ വര്‍ഷം നടക്കുമോ എന്ന കാര്യം ഉറപ്പായിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചിരുന്നു.ഈ വിഷയം വര്‍ക്കല ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് യോഗത്തില്‍ ഗൌരവമായ ചര്‍ച്ചയ്ക്കു വഴിവെച്ചു. ഇതേ തുടര്‍ന്ന് ധര്‍മ്മസംഘം ട്രസ്റ്റിന്റെ പുതിയ സര്‍ക്കുലറില്‍ ഉത്സവത്തില്‍ ആനകളെ എഴുന്നള്ളിയ്ക്കുന്നതും വെടിയ്ക്കെട്ടും നിരോധിച്ച കാര്യം വ്യക്തമാക്കിയിരുന്നു.

വെടിക്കെട്ട് നടത്താനുള്ള നിയമപരമായ സൌകര്യങ്ങള്‍ എക്സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
പക്ഷെ, പല കമ്മറ്റികളും ഉത്സവ നിരോധനത്തിനെതിരാണെന്നാണ് അറിയാന്‍ കഴിയുന്നത് .