തളിപ്പറമ്പ് : പാമ്പുകടിയില്‍നിന്നും യജമാനനെ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചു രക്ഷിച്ച ടോമിയ്ക്ക് ഒരു രാത്രി നീണ്ട ചികിത്സയ്ക്കുശേഷം പുനര്‍ജന്മം.മയ്യില്‍ കണ്ടങ്കീലിയിലെ വിമുക്തഭടന്‍ പി.പി. കുഞ്ഞിക്കണ്ണന്റെ വീട്ടിലെ വളര്‍ത്തുനായായായ ടോമിയാണ് യജമാനന്റെ രക്ഷകനായത് .ഈ ശ്രമത്തിനിടയില്‍ ടോമിയ്ക്ക് അണലിയുടെ കടിയ്യേറ്റെങ്കിലും തീവ്രപരിചരണത്തിലും വീട്ടുകാരുടെ പ്രാര്‍ത്ഥനയിലും കരുത്താര്‍ജ്ജിച്ചു ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരിക്കുകയാണ് . ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട ടോമിയ്ക്ക് രണ്ടര വയസ്സുണ്ട്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കുഞ്ഞിക്കണ്ണന്റെ വീട്ടുമുറ്റത്ത് അരമീറ്ററോളം നീഅളമുള്ള അണലി പ്രത്യക്ഷപ്പെട്ടത് .മുറ്റത്തുണ്ടായിരുന്ന ടോമി പാമ്പിനെ വീട്ടുകാര്‍ക്കടുത്തേയ്ക്ക് പോകാന്‍ അനുവദിയ്ക്കാതെ ഏറെ നേരം തടഞ്ഞുവെച്ചു.വിഷപ്പാമ്പിനെ കണ്ട വീട്ടുകാരും പേടിച്ചു .പുറത്തുപോയിരുന്ന കുഞ്ഞിക്കണ്ണന്‍ അല്പം കഴിഞ്ഞാണു വീട്ടിലേയ്ക്കുവന്നത് .ഇദ്ദേഹം വരുന്ന വഴിയിലായിരുന്നു പാമ്പുകിടന്നിരുന്നത് .
താന്‍ തടഞ്ഞിട്ടതൈനാല്‍ പാമ്പ് യജമാനനെ കടിക്കുമെന്നായതിനാല്‍ അത്രയും നേരം പാമ്പിനെ തൊടാതിരുന്ന റ്റോമി ചാടിവീണു പാമ്പിന്റെ കഴുത്തിനു കടിച്ചു രണ്ടു കഷണമാക്കി.ഇതിനിടയില്‍ ടോമിയുടെ നാവിനു പാമ്പ് കടിച്ചിരുന്നു.അവശനാകുന്നതുകണ്ട ടോമിയെ ഊടന്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ : ജയമോഹന്റെ ഏഴാം മൈലിലുള്ള വീട്ടിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ ആന്റിവെനിം തുടര്‍ച്ചയായി നല്‍കി. രാവിലെ ഡോക്ടര്‍ക്കൊപ്പം കുഞ്ഞിക്കണ്ണനും ഉറക്കമൊഴിച്ചു.
നാലുഡോസ് ആന്റിവെനിം നല്‍കിയപ്പോള്‍ ടോമി കണ്ണൂകള്‍ തുറന്നു.വിഷബാധയേറ്റ് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ അതിനുള്ള മരുന്നുകളും നല്‍കുന്നുണ്ട് .
450 രൂപയിലധികം വിലയുള്ള ആന്റിവെനൈം രാത്രിതന്നെ സഹകരണ ആശുപത്രിയില്‍നിന്നുലഭിച്ചതാണ് ടോമിയ്ക്ക് രക്ഷയായതെന്ന് ഡോക്ടര്‍ ജയമോഹന്‍ പറഞ്ഞു.ടോമി ഇപ്പോള്‍ കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ പരിചരണത്തിലാണ്.

No comments:
Post a Comment