Tuesday 26 August 2008

14. VEGITABLE CARVINGS CHRIST COLLEGE HALL IRINJALAKKUDA


നോസ്റ്റാള്‍ജിയ തോന്നുണുണ്ടോ ?

സ്മരണകളിലൂടെ അല്ലേ

ഇതു പച്ചക്കറിയാട്ടോ

ഇതും വെജിറ്റബിള്‍ തന്നെ ,ഐസ് കഷണവും





പച്ചക്കറികൊണ്ട് ഉണ്ടാക്കിയതാണേ




ഇതും പച്ചക്കറിയാണേ

Saturday 2 August 2008

13.HOW TO MAKE A PAZHAM DHOSHA





ദോശയെന്ന് കേട്ടീട്ടുണ്ടാകും. അതില്‍ക്കൂടെ ചില ചെറിയ മിനുക്കു പണികള്‍ ചേര്‍ത്താല്‍ പഴം ദോശയായി
1.ഒരു പാത്രത്തില്‍ വെള്ളമെടുക്കുക
2.ആവശ്യത്തിന് മധുരം ചേര്‍ക്കുക
3.പഴം പഴുത്തത് ( ഏത് ഇനം വേണമെങ്കിലും ) ആകാം .
5.പഴവും മധുരവും ( പഞ്ചസാരയൊ ശര്‍ക്കരയോ ) മിക്സ് ചെയ്യുക
6.വേണമെങ്കില്‍ മിക്‍സി ഉപയോഗിക്കാം
7.ഇതിലേക്ക് അരിപ്പൊടി ആവശ്യാനുസരണം ചേക്കുക .
8.ഇളക്കുക
9.നല്ലവണ്ണം ഇളക്കുക
10.ദോശത്തട്ടില്‍ വെച്ച് വേവിച്ചെടുക്കുക
11.കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഇത്
13.പുളിയും മധുരവും കലര്‍ന്ന രുചി അവരെ വല്ലാതെ ആകര്‍ഷിക്കും
14. റോബസ്റ്റ , ഞാലിപ്പൂവന്‍ .... എന്നിങ്ങനെ ഓരോ പഴത്തിനനുസരിച്ചും വ്യത്യസ്ത രുചിയായിരിക്കും .
15.അതുകൊണ്ടു തന്നെ വെറെറ്റി ആയി ഉണ്ടാക്കാം
16.അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
( വീട്ടറിവ് )

12.FLOWER KOLAMBI


ഇതിനെ പണ്ട് കോളാമ്പി പ്പൂവ് എന്നാണ് വിളിച്ചിരുന്നത് . ഇപ്പോള്‍ , ഇവന്‍ വീണ്ടും പ്രത്യക്ഷ പ്പെട്ടിരിക്കുന്നു. ഒരു അതിഥിയായിട്ടാണ് രംഗ പ്രവേശം .
പണ്ട് കുട്ടിക്കാലത്ത് വേലിയിലൊക്കെ ഇവനെ കാണുമായിരുന്നു.
അങ്ങനെ പുതുമയുയുടെ വരവില്‍ ഇവന് വെലയില്ലാതെ പോയി .
അങ്ങനെ ഇവന്‍ അപ്രത്യക്ഷനായി .
അപ്പോഴാണ് ഒരു നോസ്റ്റാള്‍ജിയയുടെ പരിവേഷം ചാര്‍ത്തി ഇവന്‍ വീണ്ടും വന്നത് .
പിന്നീടിപ്പോള്‍ ഇവന്‍ അന്തസ്സോടെ ഇപ്പോള്‍ നില്‍ക്കുന്നു.
ഏതൊക്കെ നോവലിലും കഥയിലും കവിതയിലും ഇവന്‍ ബാക്ക്‍ഗ്രൌണ്ടായിട്ടുണ്ട് ?
എത്ര സിനിമാ നടീനടന്മാര്‍ ഇവനെ സ്പര്‍ശിച്ചിട്ടുണ്ട് ?
ഈ ഓര്‍മ്മയിലൂടെ ഒന്ന് എത്തിനോക്കിക്കൂടെ

11. VELLILATHALI SOME DETAILS




പണ്ട് ഈ ചെടിയുടെ ഇല താളിയായി ഉപയോഗൊച്ചിരുന്നു.
ഒരു കടംകഥ ഇവിടെ പറയുന്നു.
“അമ്മ കറുത്തത് , മോളു വെളുത്തത് , മോളുടെ മോളൊരു സിന്ദരി”
എന്താ ?
വെള്ളിലത്താളി.
ഇതിന്റെ അര്‍ത്ഥം ഇതാണ് .
കറുത്ത അമ്മ എന്നാല്‍ ഇതിന്റെ പച്ച ഇല .
വെളുത്ത മോള്‍ എന്നാല്‍ ഇതിന്റെ പൂവിന്റെ ഭാഗമായി പുറത്ത് കാണപ്പെടുന്ന ഇതിന്റെ വെളുത്ത ഇല .
സുന്ദരിയായ മോളെന്നാല്‍ വെളുത്ത ഇലയുടെ നടുവിലുണ്ടാവുന്ന ചുവന്ന പൂവ് .
ഇതിന്റെ പച്ചില വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്ത ശേഷം പിഴിഞ്ഞ് നീരെടുത്താണ് ഇത് തലയില്‍ തേക്കുന്നത് .
ഇതിന്റെ നീര് ശിരസ്സിന് വളരേ അധികം കുളിര്‍മ്മ നല്‍കുന്നു .
അതു മാത്രമല്ല , ഇതിന്റെ നീര് മുടിയുടെ വളര്‍ച്ചക്കും വളരേ അധികം നല്ലതാണ് .
മുടി കൊഴിയുന്നുണ്ടെങ്കിലും താരന്‍ ഉണ്ടെങ്കില്‍ ഇതു തേച്ചാല്‍ അതെല്ലാം മാറും .
( നാട്ടറിവ് )

10 . വീടിനകത്തു വെക്കാവുന്ന ചെടി



ഇത് വീട്ടിനകത്തുവെക്കാവുന്ന ചെടിയാണ് .വലിയ പ്രശ്നമില്ലാതെ വളരും . കണ്ടാല്‍ ചിലര്‍ക്ക് പ്ലാസ്റ്റിക്ക് ചെടിയാണെന്ന് തോന്നിയേക്കാം . പക്ഷെ , പേര് മറന്നു പോയി.