Monday 21 July 2008

8. HUNDRED YEARS OLD ATHANI



അത്താണിയെക്കുറിച്ച് പുതിയ തലമുറക്ക് അറിയുമോ ആവോ ?
ഒരു കാലത്ത് തലച്ചുമടായി സാധനങ്ങള്‍ കൊണ്ടുപോയിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്നു അത്താണി.
പ്രസ്തുത അത്താണിയില്‍ തലയിലെ ഭാരം ഇറക്കിവെച്ച് ഒന്നു വിശ്രമിക്കുമ്പോഴത്തെ ആശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
രണ്ടു കരിങ്കല്‍ കുത്തനെയും ഒരു എണ്ണം അവടെ മുകളില്‍ നെടുകെയുമാണ് വെച്ചിരിക്കുക .
തലയില്‍ നിന്ന് ഭാരമുള്ള ചുമട് യാത്രക്കാരന് തനിയെ അത്താണിയില്‍ ഇറക്കിവെക്കാം , അതുപോലെതന്നെ ഇറക്കിവെച്ച ചുമട് കയറ്റുകയും ചെയ്യാം എന്നതാണ് അത്താണിയുടെ പ്രത്യേകത . അധികം യാത്രക്കാരുള്ള നടവഴിയിലാണ് ഇത് സ്ഥാപിക്കുക.
പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിനടുത്തു സ്ഥാപിച്ചിട്ടുള്ള ഈ അത്താണി കൊല്ലവര്‍ഷം 1087 തുലാം 28 ന് ആണ് സ്ഥാപിച്ചിട്ടുള്ളത് എന്ന് അതില്‍ നിന്നു തന്നെ വ്യക്തമാകുന്നു.
( ഇന്ന് കൊല്ലവര്‍ഷം 1183 കര്‍ക്കടകം 6 ആണ് )
മാത്രമല്ല അന്ന് നിലനിന്നിരുന്ന മലയാളം അക്ഷരങ്ങളുടെ ഒരു നിജസ്ഥിതിയും ഈ ചിത്രത്തില്‍ നിന്ന് ലഭിക്കുന്നതാണ് .
ഇന്ന് അഞ്ജലി ഓള്‍ഡ് ലിപിയില്‍ എത്തിനില്‍ക്കുന്ന മലയാളം യൂണീക്കോഡിന്റെ 100 കൊല്ലം മുമ്പത്തെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ.
അത്താണിയെക്കുറിച്ച് കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ പ്രതികരിക്കാനപേക്ഷ .

4 comments:

മുസാഫിര്‍ said...

ഈ അമ്പലത്തില്‍ പോയിട്ടുണ്ടെങ്കിലും ഇങ്ങിനെയൊരു പുരാവസ്തു കണ്ണില്‍ പെട്ടിട്ടില്ല സുനില്‍.നല്ല അറിവ്.

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ നാട്ടിലൊക്കെ അത്താണികള്‍ ധാരാളമായുണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും കാണുന്നില്ല. കുറച്ചുകൂടി ഫോട്ടോ പുതുതലമുറയുടെ അറിവിലേക്കായി ഇടുന്നതു നന്നായിരിക്കും.

mmrwrites said...

നീറുമീ വഴിച്ചുമടു താങ്ങിതന്‍ തോളിനും വഴിക്കിണറിനും നന്ദി.. സുഗതകുമാരിയുടെ നന്ദി എന്ന കവിതയിലെ വരികളാണ്.. ഈ വഴിച്ചുമടു താങ്ങിതന്നെയാണു അത്താണി.. പണ്ടു അത്താണി നിന്നിരുന്നിടങ്ങളൊക്കെയാണു അത്താണി എന്നപേരില്‍ അറിയപ്പെടുന്നത്

പാമരന്‍ said...

എന്‍റെ നാട്ടിലും ഉണ്ടൊരെണ്ണം...