Sunday, 27 July 2008

9. സൌജന്യ ടൂര്‍ യാത്ര !!

കുറച്ചുനാ‍ള്‍ മുന്‍പ് ഞാന്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടയില്‍ ചെന്നു.
ഫോട്ടോസ്റ്റാറ്റ് കടയുടെ പേരും വിവരവും താഴെ കൊടുക്കുന്നു .

Real Photostat



kallakath Building , Temple Road , Thriprayar

Tel:0487-2394429 ,Mob:9387878799.

ഇവിടെ നിന്ന് ഒരു നോട്ടിസ് എനിക്കു കിട്ടി . വായിച്ചപ്പോള്‍ വ്യത്യസ്തത തോന്നി. കടയുടമയോട് അപ്പോള്‍ തന്നെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുവാനുള്ള അനുവാദവും ചോദിച്ചു. അദ്ദേഹം അനുവാദവും തന്നു.

നോട്ടീസ് ഇപ്രകാരം

സൌജന്യ ടൂര്‍ പ്രോഗ്രാം


ടിക്കറ്റ് : സൌജന്യം

സീറ്റ് : ഒ.കെ

സവിശേഷതകള്‍ :
* ഈ യാത്രയുടെ ദിവസമോ സമയമോ സുനിശ്ചിതമല്ല

*ആര്‍ക്കും ഏത് ദിവസവും പങ്കാളിയാകാവുന്നതാണ്

*മുന്‍‌കൂട്ടി ബുക്ക് ചെയ്യേണ്ടതില്ല.

* തനിച്ചോ കുടുബസമേതമോ യാത്രയാകാം

* ധനികനും ദരിദ്രനും ഒരേ തരത്തിലുള്ള വാഹനവും ക്ലാസും

* യാത്രക്കാരില്‍നിന്നും യാതൊരു വിധത്തിലുള്ള ചിലവും ഈടാക്കുന്നതല്ല.

കുടുംബബബന്ധം പുലര്‍ത്തുന്നവര്‍ക്കും ദാനശീലര്‍ക്കും യാത്ര അല്പം വൈകിയേക്കാം

യാത്രയില്‍ ആവശ്യമുള്ളവ :

* മൂന്നു കഷണം തുണിയും അല്പം പഞ്ഞിയും കഴിയുമെങ്കില്‍ കരുതിയാല്‍ നന്നായിരിക്കും . സുഗന്ധദ്രവ്യങ്ങള്‍ അനുവദനീയമാണ് . സല്‍ക്കര്‍മ്മങ്ങള്‍ , ദാനദര്‍മ്മങ്ങള്‍ , ദീനിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ , വിജ്ഞാനം , എന്നിവയുടെ തോതനുസരിച്ച് യാത്രയും തുടര്‍ന്നുള്ള കാഴ്ചകകളും സന്തോഷമായിരിക്കും.മറ്റേതെങ്കിലും ഭാരം കൈവശം വെക്കുന്നത് കഠിന ശിക്ഷക്ക് ഇടയാക്കും .

യാത്രയില്‍ അനുഭവങ്ങള്‍ :

* യാത്രക്കിടയില്‍ താല്ക്കാലിക വിശ്രമം ആവശ്യമാണ് . ആവശ്യഘട്ടങ്ങളില്‍ മാത്രമേ ഒരു റൂമില്‍ ഒന്നിലധികം പേരെ താമസിപ്പിക്കുകയുള്ളൂ.
യാത്രയിലെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് റൂമിലെ സൌകര്യങ്ങള്‍ കൂടാ‍നും കുറയാനും സാധ്യതയുണ്ട് . താല്‍കാലിക വിശ്രമത്തിന്റെ ആരംഭത്തില്‍ അപരിചിതരായ രണ്ടുപേരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായും ദൃഡമായും ഉത്തരം നല്‍കുന്നവര്‍ക്കു മാത്രമേ തുടര്‍ യാത്ര സുഖകരമാവൂ. പ്രസ്തുത യാത്ര വളരേ സാഹസികവും ദുര്‍ഘടകവുമായിരിക്കും .ജീവിതത്തില്‍ ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത തൂക്കുപാലത്തിലൂടെയുള്ള സഞ്ചാരമാണ് യാത്രയുടെ പര്യവസാനം . ഈ തൂക്കുപാലത്തിലൂടെ വിജയകരമായി കടന്നുപോകുന്നവര്‍ക്ക് തുടര്‍ന്നുള്ള ജീവിതം ആനന്ദകരമായിരിക്കും.

മുന്‍‌കരുതലുകള്‍ :

* താങ്കള്‍ മുന്‍പ് യാത്രക്ക് പോയവരെയെല്ലാം ഓര്‍മ്മിക്കുന്നത് നല്ലതാണ് . യാത്രാരേഖകളുടെ ടിക്കറ്റും ലഭിച്ചുകഴിഞ്ഞവരും അല്ലാത്തവരും ഉടനടി സവാരിക്കൊരുങ്ങണമെന്ന് അറിയിക്കുന്നു.സാമ്പത്തിക ബാദ്ധ്യതകള്‍ കൊടുത്തു തീര്‍ക്കണമെന്നും ആരെയെങ്കിലും മാനസികമാ‍യോ ശാരീരികമായോ പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരെ നേരില്‍കണ്ട ക്ഷമ ചോദിക്കണെമെന്നും ഓര്‍മ്മിപ്പിക്കുന്നു.അല്ലാത്ത പക്ഷം യാത്ര അതീവ ദുഷ്കരമായിരിക്കും . ആരാധനകളിലെ കൃത്യ നിഷ്ഠ , സല്‍ക്കര്‍മ്മങ്ങള്‍ , ദീനിനുവേണ്ടിയുള്ള സമര്‍പ്പണം , അതിനായുള്ള ത്യാഗങ്ങള്‍ , മുതലായവ തങ്ങളുടെ യാത്രാ സൌകര്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തും.

*താങ്കളുടെ സീറ്റ് റിസര്‍വ്വ് ചെയ്തിരിക്കുന്നു എന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുന്നു. ഈ മഹത്തായ യാത്രക്കായി എന്റെ സഹോദരീ സഹോദരന്മാരെ നിങ്ങള്‍ ഇനിയും ഒരുങ്ങുന്നില്ലേ .


“എല്ലാ ശരീരവും മരണത്തെ രുചിക്കുന്നതാണ് “



വാല്‍ക്കഷണം:

1.ഈ നോട്ടിസ് വായിച്ചപ്പോള്‍ എനിക്കു തോന്നി . എന്തിന് നാം ശാരീരികമായോ മാനസികമായൊ പ്രയാസപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ ജീവിതാവസാനം വരെ കാത്തിരിക്കുന്നു. അത് അന്നന്ന് തന്നെ ചെയ്തുകൂടെ ?

2.സാ‍മ്പത്തിക ബാദ്ധ്യതകള്‍, അതും ജീവിതാവസാനം വരെ കൊണ്ടു നടക്കണമോ ?

3.ചില മണിക്കുറുകളേങ്കിലും ത്യാഗത്തിനുവേണ്ടി ഉഴിഞ്ഞു വെച്ചുകൂടെ ?

1 comment:

Rare Rose said...

ആര്‍ക്കും മാറ്റിവെക്കാന്‍ കഴിയാത്തസുനിശ്ചിതമായ ഒരു യാത്ര.....:)