Sunday, 21 December 2008

24.THRISSUR VADAKKUMNATHAN TEMPLE PHOTOS


പാറേമക്കാവ് ക്ഷേത്രം ; വടക്കും നാഥന്റെ കിഴക്കേ നടയില്‍ നിന്നു നോക്കുമ്പോള്‍

ഒന്നുകൂടി അടുത്തുനിന്നു നോക്കുമ്പോള്‍

വടക്കുംനാഥന്റെ കിഴക്കേ ഗോപുരനട

വടക്കുംനാഥന്റെ തെക്കേ ഗോപുരനട


വടക്കുംനാഥന്റെ തെക്കേ ഗോപുരനട


വടക്കുംനാഥന്റെ തെക്കേ ഗോപുരനട


വടക്കുംനാഥന്റെ തെക്കേ ഗോപുരനട ;ഇവിടെയാണ് സുപ്രസിദ്ധ കുടമാറ്റം നടക്കുന്നത് . ഇത് തൃശൂര്‍ പൂരത്തിലെ ഏറ്റവും ആകഷണീയ മായ ഇനമാണ്

6 comments:

മേഘമല്‍ഹാര്‍(സുധീര്‍) said...

ഞാനും ഒരു തൃശ്ശൂര്‍ക്കാരനാണ്‌. താങ്കള്‍ എഴുതിയ പുസ്തകം വായിച്ചിട്ടുണ്ട്‌. വിജ്ഞാനപ്രദമായിരുന്നു. ഈ ചിത്രങ്ങള്‍ നന്നായിരിക്കുന്നു. എന്റെ ബ്ലോഗിലേക്കു സ്വാഗതം. http://mekhamalhaar.blogspot.com

chithrakaran ചിത്രകാരന്‍ said...

പടങ്ങള്‍ നന്നായിരിക്കുന്നു.
ബ്രാഹ്മണ്യത്തിന്റെ മാളങ്ങള്‍ !!!

കാവലാന്‍ said...

നല്ല ചിത്രങ്ങള്‍ ബന്ദിന്റന്നാണോ ഫോട്ടോ എടുത്തത് മനുഷ്യരാരേം കാണാനില്ലല്ലോ!

ഓ.ടെ.ടോ;

"സമുദ്ര മധ്യേ
ശുനകഭോജനം
ഭൗമസ്യഃ തഥാസ്തു ഏവം."

ഏത്....

"പാലുള്ള മൊലേലും കൊതൂന് ചോര്യന്നെ മൃഷ്ടാന്നം....ന്ന്"

Unknown said...

ബ്രാഹ്മണ്യത്തിന്റെ മാളങ്ങളാണെങ്കിലും മനുഷ്യന്‍ ഇന്നുവരെ ആര്‍ജ്ജിച്ച കഴിവുകളുടെ ഉല്പന്നമായി ഇതിനെ കാണണം.

നവരുചിയന്‍ said...

ചിത്രങ്ങള്‍ കൊള്ളാം . പക്ഷെ എല്ലാത്തിലും ഒരു ചരിവ് . മോഹന്‍ലാലിന്റെ ആരാധകന്‍ ആണോ ?

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മേഘമല്‍ഹാര്‍ ,
ബ്ലോഗില്‍ പൊയിരുന്നു. വീണ്ടും എഴുതുക . ആശംസകള്‍ നേരുന്നു.
ശ്രീ ചിത്രകാരനു നന്ദി.കൂടെ ചിന്താരീതി മാറ്റണമെന്ന അപേക്ഷയും.
നമസ്കാരം ശ്രീ കാവാലന്‍
ബന്ദിന്റെ അന്നല്ല എടുത്തത് ; ആള്‍ക്കാരെ കാണാത്തതിനു കാരണം നട്ടുച്ച സമയമാണ് ഫോട്ടോ എടുക്കാ‍ന്‍ തെരെന്നെടുത്തത് എന്നതാണ് .
ആശംസകള്‍ ശ്രീ കൊലച്ചിരി ; നല്ല ചിന്താരീതിക്കു നന്ദി.
നമസ്കാരം ശ്രീ നവരുചിയന്‍ ;
താങ്കളുടെ അഭിപ്രായം കണ്ടപ്പോഴാണ് എനിക്കും അങ്ങനെ തോന്നുന്നു.
ക്ഷേത്രം യഥാര്‍ത്ഥത്തില്‍ ഒരു കുന്നിന്‍ മുകളിലാണല്ലോ .അതിനാല്‍ അതിന്റെ സെഡില്‍ നിന്നെടുക്കു‌മ്പോഴുണ്ടാകുന്ന ചരിവാകാനും മതി.
അല്ലെങ്കില്‍ എന്റെ ക്യാമറ കൈകാര്യം ചെയ്യുന്ന രീതിയുടേയുമാകാം.
തമാശ:
പിസാ ഗോപുരവും ചരിഞ്ഞീട്ടാണെ; അന്നും മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഉണ്ടായിരുന്നുവോ ആവോ ?
കഴിഞ്ഞ ദിവസം സ്കൂളില്‍ വെച്ച് അഞ്ചാം ക്ലാസിലെ രണ്ടു കുട്ടികള്‍ തമാശക്ക് ഇടികൂടി കളിക്കുന്നത് ഞാന്‍ കണ്ടു.
ഒരാള്‍ മോഹന്‍ ലാല്‍ സ്റ്റൈലും ( ചരിഞ്ഞിട്ട്) മറ്റേ ആള്‍ സുരേഷ് ഗോപി സ്റ്റൈലും . അടി യുടെ ബാക്ക് ഗ്രൌണ്ട് സൌണ്ടും ( ഡിഷ്യും ,ഡിഷ്യും ...) അവര്‍ സ്വയം ഊണ്ടാക്കുന്നുണ്ടായിരുന്നു.